Tuesday 16 September 2014

ബാംഗ്ളൂര്‍ ഡേയ്സ്

ഒരു ലേഡീസ് ഒരു സിനിമ സംവിധാനം ചെയ്യുക എന്ന് പറഞ്ഞാല്‍ വലിയ കാര്യം തന്നെയാണ്. പ്രത്യേകിച്ച് മലയാളത്തില്‍. കാരണം വളരെ വിരളമായാണല്ലോ ഇത് സംഭവിക്കുന്നത്. അതുകൊണ്ട് "ബാംഗ്ലൂര്‍ ഡേയ്സ്" ഒരു സംഭവമാണ്. സിനിമ കണ്ടാല്‍ ഇതൊരു ലേഡീസ് സംവിധാനം ചെയ്തതാണെന്ന് തോന്നില്ലാട്ടോ. സ്ഥിരം ജെന്റ്സ് സംവിധായകരുടെ സിനിമാബോധവുമായി അത്രക്കങ്ങട്ട് താദാത്മ്യം പ്രാപിച്ചിരിക്കുന്നു. അതോണ്ടാവും സിനിമ അത്രക്കങ്ങട്ട് വിജയിച്ചത്, ഇല്ലാന്നുണ്ടോ?

കഥയെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനൊന്നുമില്ല. സാധാരണ ഇന്ത്യന്‍ സിനിമകളെ പോലെ ഒരു ആണ്‍ (male) ഫാന്റസി. അത്രന്നെ. ഒരു പെണ്ണിനെ സ്വന്തമാക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. ഒരു അടിപൊളി സുന്ദരിപ്പെണ്ണ്. നല്ല തൊലിവെളുപ്പുള്ള, വീട്ടില്‍ പൈസയൊക്കെയുള്ള, അങ്ങനെ അങ്ങനെ. ബൈക്ക് റേസും ക്രേസുമെല്ലാം ഈ ലക്ഷ്യപ്രാപ്തിയിലേക്ക് ഞമ്മളെ നയിക്കാന്‍ സഹായകരമാകുന്ന ഘടകങ്ങളാണ്. ഒരു പെണ്ണിന് വേണ്ടിയല്ലെങ്കില്‍ ഇതിനൊക്കെ എന്ത് രസം? പിന്നെ ലോകത്തെ മുഴുവന്‍ എതിര്‍ത്ത് പെണ്ണിനെ നേടുമ്പോള്‍ അത് സമാനതകളില്ലാത്ത രസമാണ്. ശരിക്കും. അങ്ങനെ കിട്ടുന്ന പെണ്ണ് മരിക്കണം. ഇല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഓളെ സഹിക്കണ്ടേ? അവള്‍ മരിക്കുമ്പോള്‍ ജീവിതത്തിന് പുതിയൊരു അര്‍ത്ഥം ഉണ്ടാകുന്നു. അവളുടെ ഓര്‍മകള്‍ ജീവിക്കാനുള്ള ഒരു വാശി നല്‍കുന്നു. എംബിയെക്ക് പോകാനും ജീവിതത്തില്‍ കുറേ കാശുണ്ടാക്കാനും അത് പ്രചോദനം നല്‍കുന്നു. പിന്നെ നമുക്കൊത്ത ഒന്നിനെ കെട്ടാം. അവളെ നെഗ്ലക്റ്റ് ചെയ്യാം. നഷ്ടപ്പെട്ടു പോയ ഡിവൈന്‍ ട്രൂ കാമുകിയുടെ ഓര്‍മകളുടെ പേരില്‍ ഇവളെ പീഡിപ്പിക്കാം. എന്തൊക്കെ പറഞ്ഞാലും ഈ ആണുങ്ങളുടെ കാര്യം കഷ്ടമാണ്. ജീവിതം അര്‍ത്ഥശൂന്യമാണ് എന്ന് അവന് അറിയാം. സ്വയം ഒരു മണ്ടന്‍കുണാപ്പി കഴുതയാണെന്നും. അങ്ങനെ അല്ല എന്ന് സ്വയം വിശ്വസിപ്പിക്കാനാണ് ബൈക്ക് റേസും ഒരു പെര്‍ഫക്ട് ഗേളിനെ കുറിച്ചുള്ള ഫാന്റസിയുമൊക്കെ. സോഫ്റ്റ് വെയര്‍ ഒരു ബോറന്‍ പണിയാണ്. സംശ്യല്ല്യ. (എന്നാല്‍ വേറെ എന്താണ് ബോറല്ലാത്തത്? മൂരീനെ അറുത്ത് വില്‍ക്കുന്നതോ? അതോ സിനിമക്ക് തിരക്കഥ എയുതുന്നതോ?) ഈ ബോറടിജീവിതത്തിലും ഒരു നല്ല മങ്കയെ സ്വന്തമാക്കും എന്ന സ്വപ്നം. അതല്ലേ ജീവിതം. ജീവിതത്തില്‍ എന്തെങ്കിലും ഒരു ഹോപ്പ് ഒക്കെ വേണ്ടെ? ജീവിതത്തിലില്ലെങ്കിലും സിനിമയില്‍ വേണം. ഇല്ലെങ്കില്‍ മുടക്കിയ കാശ് തിരിച്ചു കിട്ടില്ല പള്ളീ. എന്തായാലും ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കുന്നതോടെ ഇത്തരത്തിലുള്ള മിക്ക ഇന്ത്യന്‍ സിനിമകളും അവസാനിക്കുന്നു. അതിനപ്പുറത്തേക്കൊന്നും ചികയേണ്ടതില്ല, ഉവ്വോ?

ഈ സിനിമയില്‍ ഒരു മൊമെന്റ് ഓഫ് ട്രൂത്ത് ഉണ്ട്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ വാപ്പ ഉപേക്ഷിച്ച് പോകുന്ന നിമിഷം. എന്‍ജിനീയറുടെ വിചാരം നാടും തോടും കൃഷിയും അച്ഛനും അമ്മയും കുടുംബവും എല്ലാം സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണ് എന്നാണ്. അത് ഒരു മിഥ്യാ ധാരണയായിരുന്നു എന്ന് മൂപ്പര്‍ക്ക് മനസ്സിലാക്കാവുന്ന ഒരു അവസരം സിനിമയില്‍ വരുന്നുണ്ട്. ശരിക്കും അമ്മയും അച്ഛനും തമ്മില്‍ ഒരു ഐഡിയല്‍ ദാമ്പത്യമൊന്നുമില്ലായിരുന്നു എന്ന് മനസ്സിലാക്കുന്ന നിമിഷം. പക്ഷേ സിനിമ അവസാനിക്കുമ്പോള്‍ പതിവു മലയാള സിനിമകളെ പോലെ ചെങ്ങായി ഒരു പെണ്ണിനെ മുല്ലപ്പൂ കൊടുത്ത് വശത്താക്കി കെട്ടി ബീവിയാക്കി അറയില്‍ എത്തിച്ച് ആദ്യരാത്രി ആഘോഷിക്കുകയാണ്. ഒരു തിരിച്ചറിവും ഈ കഴുതക്ക് ഒരിക്കലും ഉണ്ടാകില്ല എന്ന് സമര്‍ത്ഥിക്കും പോലെ. ഇതാണ് മലയാള സിനിമ. നല്ലൊരു ഒരു തിരിച്ചറിവു പോലും കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകനും ഒരു പോലെ നിഷേധിച്ച് വെറും കഴുതകളാക്കി മാറ്റുന്നു. എന്നാലേ ഒരു പക്ഷേ സിനിമ ഓടൂ എന്നതുകൊണ്ടാണോ ഇത്?

കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി. ഏതു കുതിരക്കും സിനിമാ റിവ്യു എഴുതാം എന്നാവും. ന്നാ അങ്ങന്യല്ലാട്ട്വോ? ആര്‍ക്കും സിനിമാക്കഥയെഴുതാം സിനിമയെടുക്കാം എന്തും കാണിക്കാം പണമുണ്ടാക്കാം മനുഷ്യനെ കഴുതകളാക്കാം എന്നാണ്, ഏത്?

8 comments:

  1. സമൂഹത്തിന്റെ ചില മോശം പ്രവണതകളെ സിനിമ നന്നായി പരിഹസിക്കുന്നുണ്ട്. അതിലൊന്നാണ് ജ്യോതിഷം. വിശ്വാസം എന്നതിലുപരി ഇതിലൊക്കെയുള്ള അന്ധമായ വിശ്വാസങ്ങളെയും കപട ജ്യോത്സ്യന്മാരെയുമാണ്‌ സിനിമ പ്രധാനമായും ഉന്നം വക്കുന്നത്. ദിവ്യയുടെ അമ്മക്ക് (പ്രവീണ) ജ്യോത്സ്യത്തിലുള്ള അന്ധവിശ്വാസത്തെ മുതലെടുക്കുന്ന ജ്യോത്സ്യൻ ആണ് ദിവ്യക്ക് (നസ്രിയ) കല്യാണ പ്രായമായെന്നും പെട്ടെന്ന് തന്നെ കെട്ടിച്ചു വിട്ടില്ലെങ്കിൽ പ്രശ്നമാകുമെന്നുള്ള സൂചന നൽകുന്നത്. പരിഹാരം ഒന്നുമില്ലേ എന്ന ചോദ്യത്തിന് പുള്ളി തന്നെ കണ്ടു പിടിച്ചു പറയുന്ന പരിഹാരമാർഗ്ഗങ്ങൾ ആണ് ദിവ്യയുടെ ഭാവി പഠനം എന്ന സ്വപ്നത്തെ ഹനിക്കുന്നത്. മലയാളിയുടെ കപട സദാചാര ബോധത്തെയും സംവിധായിക നർമ്മത്തിലൂടെ ചോദ്യം ചെയ്യുന്നുണ്ട്. ബാംഗ്ലൂർ ജീവിതവും അവിടത്തെ ആളുകളുടെ സംസ്ക്കാരവും മോശമാണ് എന്ന് ഘോര പ്രസംഗം നടത്തുന്ന കുട്ടൻ (നിവിൻ പോളി) ഒളി കണ്ണിലൂടെ കമിതാക്കളുടെ ചുംബന ലീലകൾ നോക്കി കണ്ടു ആസ്വദിക്കുന്ന സീൻ തെല്ലൊന്നുമല്ല മലയാളി സാദാചാര പുംഗവൻമാരെ പരിഹസിക്കുന്നത്. മലയാളി തനിമയുള്ള പെണ്ണാണ് തന്റെ മനസ്സിലെ വധൂ സങ്കൽപ്പം എന്ന് തട്ടി വിടുമായിരുന്ന കുട്ടന് പിന്നീട് മീനാക്ഷി (ഇഷ തൽവാർ) എന്ന എയർ ഹോസ്റ്റസിനോട് തോന്നുന്ന ശാരീരിക കൌതുകം ഇന്നത്തെ മലയാളിയെ സംബന്ധിച്ച് എത്രത്തോളം പൊള്ളയായ വിലയിരുത്തലാണ് എന്ന് സിനിമ തന്നെ പിന്നീട് ബോധ്യപ്പെടുത്തി തരുന്നു.
    http://pravin-sekhar.blogspot.ae/2014/07/blog-post.html

    ReplyDelete
    Replies
    1. വ്യത്യസ്തമായ പോയിന്റ് ഓഫ് വ്യൂ, പ്രവീണ്‍:)

      Delete
  2. സിനിമ കണ്ടിട്ടില്ല.... അതിനാൽ അഭിപ്രായം പറയാനാവില്ല...

    ReplyDelete
    Replies
    1. :) ചേച്ചിയുടെ പാചക ബ്ലോഗ് പെരുത്തിഷ്ടായി. സ്ഥിരമായി എന്നെ അവിടെ പ്രതീക്ഷിക്കാം. കാനഡയിലൊക്കെ വന്നിട്ട് കാലം കുറച്ചായി:(

      Delete
  3. വളരെ അർത്ഥഗർഭവും സിനിമയുടെ ഇന്ദ്രിയങ്ങളെ തൊട്ടറിയുന്നതുമായ മനുഷ്യ മനസ്സുകളെ ചിന്തോദ്ദീപകമാക്കുന്ന മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന വളരെ ബൃഹത്തായ ഒരു നിരൂപണ സൃഷ്ടിയാണു റ്റ്ഹാങ്കളുടേതെന്നതു അവിതർക്കിതമാണ്. സിനിമയുടെ ഓരോ അണുവിലും വിമർശനബുദ്ധ്യാ താങ്കളുടെ നയനങ്ങൾ പാഞ്ഞു നടക്കുന്നത് ഓരോ വരികളിലും തെളിഞ്ഞ്കാണുന്നു.
    ഇത്രയും കഴിവുള്ള താങ്കൾക്ക് പോലും ആത്മവിശ്വ്ആസമില്ലായ്മ പ്രകടമാക്കേണ്ടിയിരിക്കുന്നു ഈ നിരൂപണ സാഹിത്യം പുറം ലോകത്തെത്തിക്കാൻ എന്നത് വളരെ വേദനാജനകമാണ്. >>>>>>>>>>>>>>>>>> കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി. ഏതു കുതിരക്കും സിനിമാ റിവ്യു എഴുതാം എന്നാവും. ന്നാ അങ്ങന്യല്ലാട്ട്വോ? ആര്‍ക്കും സിനിമാക്കഥയെഴുതാം സിനിമയെടുക്കാം എന്തും കാണിക്കാം പണമുണ്ടാക്കാം മനുഷ്യനെ കഴുതകളാക്കാം എന്നാണ്, ഏത്? <<<<<<<<<<<<<<< ഈ വരികൾ താങ്കളുടെ ആത്മവിശ്വാസക്കുറവാണു കാണിക്കുന്നത്.. പാടില്ല കുട്ടീ പാടില്ല.താങ്കൾ ഇനിയും ഒരുപാടുയരത്തിലെത്തേണ്ടയാളാണ്..

    ReplyDelete
    Replies
    1. നന്ദി. നിരൂപണം എന്നൊന്നും വിളിക്കാന്‍ കഴിയില്ലെങ്കിലും, എന്റെ അഭിപ്രായം, കുഞ്ച്ആക്ക പറഞ്ഞപോലെ ഓരോ അണുവിലും വിമര്‍ശന ബുദ്ധി അതി സൂക്ഷ്മമായി ഉപയോഗിച്ച്, വളരെ സംക്ഷിപ്തമായി എയുതുകയാണ് ഞാന്‍ ചെയ്തത്. മനസ്സിലാക്കിയതിനും പ്രചോദനത്തിനും നന്ദി. സൈക്കോഅനാലിസിസ് അറിയാം അല്ലേ? ആത്മവിശ്വാസത്തെക്കുറിച്ചുള്ള ഫ്രോയിഡിയന്‍ ആനല്‍ഇസിസ് ഇഷ്ടപെട്ടു. ആത്മവിശ്വാസം കുറവാണ്. എയുതി എയുതി ഉണ്ടാക്കും! ഇല്ല, തളരില്ല, ഞാന്‍ വളരും. കുഞ്ച്ആക്ക ഉപ്പൂപ്പായുടെ അനുഗ്രഹാശിംസുകള്‍ ഉണ്ടായാല്‍ മാത്രം മതി.

      Delete
  4. Ithrayum nalla review njan vayichittilla, namichuu Vanishing Meditator namichuuu............

    ReplyDelete
    Replies
    1. താങ്ക്യൂ വെരി മച്ച്, ഷാജിത. vielen dank! എഴുത്ത് ഇഷ്ടമായി എന്നറിയിച്ചതിന് നന്ദി. പക്ഷേ, ഇങ്ങനെ "നമി"ക്കണ്ടായിരുന്നു. അത് ശിര്‍ക്ക് ആണ്. you will get ETERNAL HELL!!! പ്രാര്‍ത്ഥിക്കുക. ആത്മാര്‍ത്ഥമായി ഞാനും പ്രാര്‍ത്ഥിക്കാം. May almighty pardon you for the sin you committed inadvertently!

      Delete